ഇലന്തൂര്‍ പടേനി

ശ്രീദേവി പടേനി സംഘം

ഇലന്തൂര്‍, പത്തനംതിട്ട
രജി.നമ്പര്‍:272/05

പടേനി ഗ്രാമത്തിന്‍റെ ആദരവ്

ശ്രീഭഗവതികുന്ന് ദേവീക്ഷേത്രാങ്കണം

2021 ജനുവരി 31 ഞായറാഴ്ച 4.00 പി.എം.

മുഖ്യാഥിതികള്‍

ശ്രീമതി. വീണാ ജോര്‍ജ്ജ്

(MLA ആറന്മുള)

ശ്രീ. ഒ.എസ്. ഉണ്ണികൃഷ്ണന്‍

(കവി, ഗാനരചയിതാവ്)

ശ്രീമതി. മേഴ്സി മാത്യു

(പ്രസിഡന്‍റ്, ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത്)

മാന്യരേ,

മദ്ധ്യതിരുവിതാംകൂറിലെ കാവുകളില്‍ അതിപുരാതന കാലം മുതല്‍ നടന്നുവരുന്ന അനുഷ്ഠാന കലയായ പടേനിയില്‍ ഇലന്തൂര്‍ ഗ്രാമത്തിന്‍റെ പങ്ക് വളരെ വലുതാണ്. ഇലന്തൂരിന്‍റെ പൈതൃക സമ്പത്തായ പടേനി എന്ന അനു ഷ്ഠാന കലാരൂപം നമ്മുടെ ഗ്രാമത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന ജനകീയ കൂട്ടായ്മയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായിട്ട് പ്രതിഭകളെ ആദരിക്കല്‍ ചടങ്ങ് 2021 ജനുവരി 31 ഞായറാഴ്ച വൈകിട്ട് 4.00 മണിക്ക് ഇലന്തൂര്‍ ശ്രീഭഗവതികുന്ന് ക്ഷേത്രാങ്കണത്തില്‍ വച്ച് നടക്കുന്നു.

ഈ ചടങ്ങില്‍ 2018 കേരളാ ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് പടേനി വിഭാഗത്തില്‍ ജേതാവായ ശ്രീ.കെ. അശോക്കുമാര്‍, യുവപ്രതിഭാ അവാര്‍ഡ് ജേതാവ് ശ്രീ.അനീഷ് വി. നായര്‍ നാടന്‍പാട്ട് വിഭാഗത്തില്‍ ജേതാവും പടേനിസംഘാംഗവുമായ ശ്രീ.ആദര്‍ശ് ചിറ്റാര്‍, മലയാളഭാഷാ വ്യാകരണത്തില്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയ പ്രൊഫ.മാലൂര്‍ മുരളീധരന്‍, പടേനി സംഘാംഗമായ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.നവനിത്ത് എന്‍. എന്നിവരെ ആദരിക്കുന്നു. ഈ ചടങ്ങിലേക്ക് എല്ലാ പ്രിയപ്പെട്ടവരുടെയും സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു.

പടേനി സംഘത്തിനുവേണ്ടി

ഇലന്തൂര്‍ 23-01-2021

പി.ആര്‍.രാജേന്ദ്രന്‍ സെക്രട്ടറി

കാര്യപരിപാടി

ഈശ്വര പ്രാര്‍ത്ഥന

: മാസ്റ്റര്‍ അഭിരാം

സ്വാഗതം

: ശ്രീ.പി.ആര്‍.രാജേന്ദ്രന്‍ (സെക്രട്ടറി, ശ്രീദേവി പടേനിസംഘം)

അദ്ധ്യക്ഷന്‍

: ശ്രീ.ഇലന്തൂര്‍ ഹരിദാസ് (രക്ഷാധികാരി, ശ്രീദേവി പടേനിസംഘം)

ഉദ്ഘാടനം

: ശ്രീമതി വീണാ ജോര്‍ജ്ജ് MLA

മുഖ്യപ്രഭാഷണം

: ശ്രീ.ഒ.എസ്. ഉണ്ണികൃഷ്ണന്‍ (കവി, ഗാനരചയിതാവ്)

ആദരിക്കല്‍

: ശ്രീമതി മേഴ്സി മാത്യു (പ്രസിഡന്‍റ്, ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത്)

ആശംസകള്‍

: ശ്രീ.ഷാജി ആര്‍.നായര്‍ (BJP ദക്ഷിണ മേഖലാ സെക്രട്ടറി)

: ശ്രീ. പി.ആര്‍.പ്രദീപ് (കേരള കര്‍ഷകസംഘം സംസ്ഥാന കമ്മറ്റി അംഗം)

: ശ്രീ.പി.എം. ജോണ്‍സണ്‍ (വൈ.പ്രസി., ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത്)

: ശ്രീ.കെ.പി. മുകുന്ദന്‍ (മെമ്പര്‍, ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത്)

: ശ്രീമതി.കെ. ആര്‍.തുളസിയമ്മ മെമ്പര്‍, ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത്)

: ശ്രീ.കെ.ജി. സുരേഷ് (മെമ്പര്‍, ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത്)

: പ്രൊഫ.കെ.ജി. രത്നമ്മ (റിട്ട.പ്രൊഫ.എസ്.എന്‍.കോളേജ് ചെങ്ങന്നൂര്‍)

: ശ്രീ. സാം ചെമ്പകത്തില്‍ (പ്രസിഡന്‍റ്, നാട്ടൊരുമ, ഇലന്തൂര്‍)

: ശ്രീ. ശശിധരന്‍നായര്‍ (പ്രസിഡന്‍റ്, ഇലന്തൂര്‍ ഭഗവതികുന്ന് ദേവീക്ഷേത്രം)

: ശ്രീ. ബിജു ജി.നായര്‍ (സെക്രട്ടറി, മണ്ണുഭാഗം കെട്ടുകാഴ്ചസമിതി)

: ശ്രീ.റ്റി.ആര്‍. രാജീവ് (ട്രഷറാര്‍, ഇലന്തൂര്‍ മേക്ക് കരപടേനി സംഘാടക സമിതി)

മറുപടി പ്രസംഗം

: ശ്രീ. കെ. അശോക് കുമാര്‍ പ്രൊഫ. മാലൂര്‍ മുരളീധരന്‍

കൃതഞ്ജത

: ശ്രീ. സുരേഷ് കൊണ്ടൂര്‍ (വൈ. പ്രസിഡന്‍റ്, ശ്രീദേവി പടേനി സംഘം)

  • സമ്മേളനത്തിന്‍റെ മുന്നോടിയായി 2.30 പി.എം. മുതല്‍ ഭൈരവി നാട്ടുകൂട്ടം ഇലന്തൂരിന്‍റെ നാടന്‍ പാട്ട് ഉണ്ടായിരിക്കുന്നതാണ്.
  • സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ പൂര്‍ണ്ണമായും കോവിഡ് മാനദ ണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.